ഷൈൻ നിഗത്തിന് വിലക്ക്: നിങ്ങളോട് പ്രകൃതി ചോദിക്കുമെന്ന് സംവിധായനോട് ഷൈൻ; വിലക്കുമായി നിർമ്മാതാക്കൾ അമ്മയ്ക്കു മുന്നിൽ; വീണ്ടും വിവാദത്തിൽ കുടുങ്ങി ഷൈൻ നിഗം
സിനിമാ ഡെസ്‌ക് കൊച്ചി: വിവാദത്തിൽ നിന്നും വിവാദത്തിലേയ്ക്കു ഇടിഞ്ഞു വീണ് വീണ്ടും യുവതാരം ഷൈൻ നിഗം. നിർമ്മിതാവിന്റെ വധഭീഷണിയെപ്പറ്റി സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ഇട്ട് വിവാദത്തിൽ കുടുങ്ങിയ ഷൈൻ നിഗം ഇപ്പോൾ വിലക്കിന്റെ പാതയിലാണ്. ഷൈനിനെ വിലക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നിർമ്മാതാക്കളുടെ സംഘടന താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കത്തു നൽകിയിട്ടുണ്ട്. വെയിൽ സിനിമയുടെ സെറ്റിൽ അഭിനയിക്കുന്നതിനായി ഷൈൻ നിഗം എത്തിയില്ലെന്ന് ആരോപിച്ചാണ് ഷൈനിനെ വിലക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്. വെയിൽ സിനിമയുടെ […]