ബലാത്സംഗ കേസ് ; എൽദോസ് കുന്നപ്പള്ളിക്ക് മേൽ കുരുക്ക് മുറുകുന്നു; വധശ്രമത്തിനും കേസെടുത്തു
ഏറെ വിവാദമായ ബലാത്സംഗ കേസിൽ എം.എൽ.എ. എൽദോസ് കുന്നപ്പള്ളിൽ വീണ്ടും കുരുക്കിലേക്ക്.
എം.എൽ.എക്കെതിരെ വധശ്രമത്തിനും കേസെടുത്തു . മാത്രമല്ല വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നുവെന്നു കാട്ടി ചില സമൂഹമാധ്യമങ്ങൾക്കെതിരെയും യുവതി സൈബർ പോലീസിന് പരാതി നൽകി.എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ വധശ്രമ വകുപ്പ് കൂടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുതുതായി ചുമത്തിയത്. 307, 354 B വകുപ്പുകൾ പ്രകാരമാണ് നടപടി. വധശ്രമം സംബന്ധിച്ച് പരാതിക്കാരിയുടെ മൊഴി നേരത്തെ എടുത്തിരുന്നു. എൽദോസിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി സൈബർ പോലീസും രേഖപ്പെടുത്തി.
ഓൺലൈൻ മാധ്യമങ്ങൾ വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നു എന്ന പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ക്രൈം നന്ദകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി . അന്വേഷണസംഘം കോവളത്ത് യുവതിയെ രണ്ടാം തവണയും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരാഴ്ചയിലേയാറെയായി എംഎൽഎ ഒളിവിൽ തന്നെ തുടരുകയാണ്. വിശദീകരണ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ എംഎൽഎക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈബർ അധിക്ഷേപം സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിലും യുവതി പരാതി നൽകും. എംഎൽഎയുടെ ഡ്രൈവർ, മറ്റു ചില ജീവനക്കാർ എന്നിവരുടെ വീടുകളിൽ അന്വേഷണസംഘം ഇതിനിടെ പരിശോധന നടത്തി. യുവതിയെ നാളെ പെരുമ്പാവൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. എംഎൽഎയുടെ വസ്ത്രങ്ങൾ കഴിഞ്ഞ ദിവസം പരാതിക്കാരുടെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.