play-sharp-fill
കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ; ഹോട്ടൽ ജീവനക്കാരിയും കൗൺസിലറും തമ്മിൽ വാക്കേറ്റം ; ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ കൊച്ചി കൗൺസിലർ സുനിത ഡിക്സണെതിരെ കേസെടുത്ത് പൊലീസ്

കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ; ഹോട്ടൽ ജീവനക്കാരിയും കൗൺസിലറും തമ്മിൽ വാക്കേറ്റം ; ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ കൊച്ചി കൗൺസിലർ സുനിത ഡിക്സണെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ വനിത കൗൺസിലർക്കെതിരെ കേസെടുത്ത് മരട് പൊലീസ്. കൗൺസിലർ സുനിത ഡിക്സണെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടൽ പരിസരത്തെ കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിലാണ് സംഘർഷമുണ്ടായത്.

മുൻകൂർ നോട്ടീസ് നൽകാതെ ജെസിബിയുമായെത്തി ഹോട്ടലിന് സമീപത്തെ കാന പൊളിക്കാൻ കൗൺസിലർ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ മർദിച്ചതെന്നുമാണ് ഹോട്ടൽ ജീവനക്കാരുടെ വാദം. ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിലാണ് കൗൺസിലർ പ്രശ്നമുണ്ടാക്കിയതെന്നും ഹോട്ടൽ ജീവനക്കാർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ തന്നെയാണ് ഹോട്ടൽ ജീവനക്കാർ മർദിച്ചതെന്നാണ് ആരോപണവിധേയായ കൗൺസിലർ പറയുന്നത്. താന്‍ പണം ആവശ്യപ്പെട്ടെന്ന വാദം കളവാണെന്നും കൌണ്‍സിലര്‍ പറഞ്ഞു.