Spread the love

ധാ രാളം പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. നാരുകള്‍, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്.

video
play-sharp-fill

ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാല്‍ സമ്ബുഷ്ടമാണ് കാരറ്റ്. ഉയർന്ന അളവിലുള്ള വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പലരും കാരറ്റും കാരറ്റ് ജ്യൂസും സ്ഥിരമായി തങ്ങളുടെ ഭക്ഷണത്തിലുള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ കാരറ്റ് പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ കാരറ്റ് ജ്യൂസ് ആയി കഴിക്കുന്നതാണോ ആരോഗ്യത്തിന് ഉത്തമം എന്ന ചോദ്യമാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇവ രണ്ടും ആരോഗ്യത്തിനു നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാദിവസവും കഴിക്കാന്‍ പറ്റിയ പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതിലടങ്ങിയിരിക്കുന്ന ധാതുക്കളും പോഷകങ്ങളും നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യവുമാണ്. കാരറ്റില്‍ വിറ്റാമിന്‍-എ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ പാടുകളും മറ്റും കുറയ്ക്കാനും കാരറ്റിലെ പോഷകഘടങ്ങള്‍ സഹായിക്കുന്നു.

കാരറ്റിലെ ഫൈബറിന്റെ സാന്നിദ്ധ്യം ദഹനം സുഗമമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും കാരറ്റ് സഹായിക്കുന്നു. പൊട്ടാസ്യം ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് കാരറ്റ്. അതുകൊണ്ട് തന്നെ നമ്മുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കാരറ്റ് സഹായിക്കുന്നു.

കാരറ്റിലെ ബീറ്റാകരോട്ടിനും ലൈകോപിനും ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ നമ്മളെ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ ഭക്ഷണ ക്രമത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്ന പച്ചക്കറി കൂടിയാണ് കാരറ്റ്.

കാരറ്റില്‍ വിവിധ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളായ വിറ്റാമിനുകള്‍ ബി6, കെ, പൊട്ടാസ്യം, ഫോസ്ഫറസ് മുതലായവ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

കാരറ്റ് ജ്യൂസില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍-എയും ധാരാളമടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തിലെ കോശങ്ങളുടെ നാശം തടയാനും അണുബാധയൊഴിവാക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പച്ച കാരറ്റിലുള്ളതിനെക്കാള്‍ കാരറ്റ് ജ്യൂസിലാണ് ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളത്.