
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ലോഗോസ് ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശാസ്ത്രീ റോഡിൽ നിന്നും കളക്ടറേറ്റ് ഭാഗത്തേക്ക് പോയ മാരുതി 800 കാറിനാണ് തീപിടിച്ചത്. തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.
തീപിടിത്തമുണ്ടായതിനെത്തുടർന്ന് ലോഗോസ് ജംഗ്ഷനിൽ ഗതാഗതക്കുരുക്കും ഉണ്ടായി. ഫയർഫോഴ്സ് എത്തി തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







