Spread the love

കോയമ്പത്തൂർ: തൂത്തുക്കുടിയിൽ വാഹനാപകടം . 4 മലയാളികൾക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം.

video
play-sharp-fill

തിരുവനന്തപുരം ചാല സ്വദേശികൾ പഴനിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.അശോകൻ, ഭാര്യ ശൈലജ, മകൻ ആരവ് (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞില്ല.

ഒരാളുടെ നില ഗുരുതരമാണ്. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി ബസിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group