Spread the love

കൊച്ചി: എറണാകുളം പറവൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചുണ്ടായ അപകടം പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

video
play-sharp-fill

പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്.

എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. ഉളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും ഗുരുതര പരുക്കില്ലെന്ന് പോലീസ് അറിയിച്ചു.