
ആലപ്പുഴ: രാഹുല്‍ ഗാന്ധി – കെ സി വേണുഗോപാല്‍ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന വാർത്തയില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.
ഡല്‍ഹിയിലെ ഹൈക്കമാൻഡ് ചർച്ചയ്ക്ക് മുൻപ് രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും രഹസ്യമായി കൂടിക്കാഴ്ച നടത്തിയോ എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കെ സി വേണുഗോപാലിന് കൂടുതല്‍ പിന്തുണയുണ്ടെന്ന അവകാശവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എംഎല്‍എമാരുടെ പിന്തുണയൊക്കെ കഴിഞ്ഞ കാര്യമാണ്. ചർച്ചകള്‍ കഴിഞ്ഞു. ഇനി ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുല്‍ ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്ന് വിവരങ്ങള്‍ വരുന്നുണ്ട്.
ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുമെന്നുറപ്പായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമേ മടങ്ങിയെത്തൂയെന്ന് ഖർഗെയുടെ ഓഫീസ് അറിയിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡി സുധാകറിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ഖർഗെ പോയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച മൂന്ന് നേതാക്കളുമായും ഖർഗെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏട്ട് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ വിമർശനം ശക്തമാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എമാർക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശൻ
എംഎല്‍എമാർക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. തൻറെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു.







