play-sharp-fill
കാൻസർ : ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരം നൽകുന്ന ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകൾ നേരത്തെ തിരിച്ചറിയുക ; കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം…

കാൻസർ : ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരം നൽകുന്ന ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകൾ നേരത്തെ തിരിച്ചറിയുക ; കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം…

സ്വന്തം ലേഖകൻ

ലോകമെമ്പാടുമുള്ള മരണകാരണങ്ങളിലൊന്നാണ് കാൻസർ (Cancer). സ്തനാർബുദം, ശ്വാസകോശം, വൻകുടൽ, മലാശയം, പ്രോസ്റ്റേറ്റ് എന്നിവയിലെ അർബുദങ്ങളാണ് ഏറ്റവും സാധാരണമായ കാൻസറുകൾ. അർബുദ ചികിത്സയുടെ പ്രധാന തടസ്സങ്ങളിലൊന്ന് ട്യൂമർ വളർച്ചയുടെ വൈകി തിരിച്ചറിയൽ മൂലം സംഭവിക്കുന്ന രോഗനിർണയത്തിന്റെ കാലതാമസമാണ്.

കാൻസറിനെ അതിജീവിച്ച എത്രയോ ആളുകളുണ്ട് നമുക്കിടയിൽ. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരം നൽകുന്ന ക്യാൻസർ ലക്ഷണങ്ങൾ അല്ലെങ്കിൽ സൂചനകൾ നേരത്തെ തിരിച്ചറിയുക എന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും ശരീരം നൽകുന്ന സൂചനകൾ നാം കൃത്യ സമയത്ത് മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ചികിത്സ വൈകുന്നതും പിന്നീട് രോഗം മൂർച്ഛിച്ച് മരണത്തിന് കാരണമാകുന്നതും. കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളറിയാം…

ഒന്ന്…

പലരിലും കണ്ടുവരുന്ന കാൻസറിന്റെ ഒരു ലക്ഷണമാണ് ക്ഷീണം. കാൻസർ ബാധിച്ച ഒരാൾക്ക് ബലഹീനതയും അലസതയും ഊർജവും കുറയുന്നതായി അനുഭവപ്പെടുന്നു. ഈ ക്ഷീണം ക്രമേണ വർദ്ധിക്കുക ചെയ്യുന്നു.   രക്താർബുദം പോലുള്ള ചില കാൻസറുകളിലാണ് ഇത് കൂടുതലായി കാണുന്നത്.

പെട്ടെന്നുള്ള ഭാരക്കുറവ് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുമ്പോൾ, അതിനെ വിശദീകരിക്കാനാകാത്ത ഭാരം കുറയൽ (Unexplained weight loss) എന്ന് വിളിക്കുന്നു.

മൂന്ന്…

ലുക്കീമിയ ഉള്ളവരിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ സാധാരണയായി കണ്ടുവരുന്നു. ചർമ്മത്തിന് കീഴിലുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നത് മൂലമാണ് ചുണങ്ങ് ഉണ്ടാകുന്നത്. രക്തകോശങ്ങളുടെ ഘടനയിലെ അസന്തുലിതാവസ്ഥ കാരണം, ചർമ്മത്തിൽ നിരവധി മാറ്റങ്ങൾ കാണുന്നു.

നാല്…

കണ്ണുകളിലെ വേദന കാൻസർ വളർച്ചയുടെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ്. ഈ വേദന പലപ്പോഴും അവഗണിക്കപ്പെടുകയും ഗൗരവം കുറഞ്ഞ ഒന്നായി പലരും കരുതുന്നു.

അഞ്ച്…

മുഴകൾ രൂപപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഒരു മുഴ അല്ലെങ്കിൽ ശരീരത്തിൽ തടിപ്പ് അനുഭവപ്പെടുക എന്നത് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

ആറ്…

സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. സ്തനാർബുദ സാധ്യത ഒഴിവാക്കാൻ സ്വയം പരിശോധന ആവശ്യമാണ്. സ്തനാർബുദമുള്ള സ്ത്രീകളിൽ കാണുന്ന പ്രധാന മാറ്റങ്ങളിലൊന്ന് മുലക്കണ്ണിലോ സ്തനത്തിലോ ഉണ്ടാകുന്ന മാറ്റമാണ്.

മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങൾക്ക് പുറമേ, ക്യാൻസറിന്റെ ഇനിപ്പറയുന്ന ലക്ഷണങ്ങളെക്കുറിച്ചും ശ്രദ്ധിക്കണം: വൃഷണങ്ങളുടെ വീക്കം, ഭക്ഷണം കഴിക്കുന്നതിലും വിഴുങ്ങുന്നതിലും ബുദ്ധിമുട്ട്,  ശ്വാസതടസ്സം, വിട്ടുമാറാത്ത മലവിസർജ്ജനത്തിലെ മാറ്റങ്ങൾ, ഉദ്ധാരണ പ്രശ്നങ്ങൾ, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവയും കാൻസറിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.