video
play-sharp-fill
ശ്രദ്ധിക്കുക… ഈ ഭക്ഷ്യവസ്തുക്കള്‍ ക്യാൻസർ വിളിച്ചുവരുത്തും!

ശ്രദ്ധിക്കുക… ഈ ഭക്ഷ്യവസ്തുക്കള്‍ ക്യാൻസർ വിളിച്ചുവരുത്തും!

സ്വന്തം ലേഖകൻ

ക്യാൻസർ എന്ന പേരു കേൾക്കുമ്പോഴേ ഉള്ളിൽ ഭയം ജനിക്കുന്നവരാണ് നമ്മൾ. സ്‌ക്രീനിൽ അഭിനേതാക്കൾ പുകവലിക്കുന്നതും മദ്യപിക്കുന്നതും കാണുമ്പോൾ നമ്മൾ പലപ്പോഴും അത് കാണാറുണ്ട് പക്ഷേ കാൻസർ വരാതിരിക്കാനുള്ള മാർഗങ്ങളെ പറ്റി ആരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.അപ്പോൾ നമ്മൾ സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങൾ ക്യാൻസറിന് കാരണമാകുമോ? ആരെങ്കിലും അതിനെ പറ്റി ചിന്തിക്കാറുണ്ടോ?

ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധി വരെ നമുക്ക് ക്യാൻസറിനെ അകറ്റി നിർത്താൻ സാധിക്കും. അവ ഏതൊക്കെയാണെന്നറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1, എണ്ണ, കൊഴുപ്പ്, അന്നജം എന്നിവയുടെ അമിതമായ ഉപയോഗം

2, ഭക്ഷണം കേടാവാതെയിരിക്കാന്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍.

3, കൃത്രിമ നിറവും മണവും രുചിയും കലര്‍ന്ന ആഹാരവും പാനീയങ്ങളും.

4, മാംസാഹാരം (ചുവന്ന മാംസം) പ്രത്യേകിച്ചും ബീഫ്, മട്ടന്‍, പന്നിയിറച്ചി തുടങ്ങിയവയുടെ അമിതോപയോഗം.

5, ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും ക്യാൻസറിനു കാരണമാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്

6, മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം ക്യാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന ക്യാൻസർ .

മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം ക്യാൻസറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരിൽ ആമാശയകാൻസർ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമൻ റിസോഴ്സസ് യൂണിറ്റിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്!

Tags :