Spread the love

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്കില്‍ അപ്രൻറിസ് തസ്തികയില്‍ ഒഴിവ്.

video
play-sharp-fill

3500 അപ്രൻറിസ് ഒഴിവുകളാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് ചെയ്തിരിക്കുന്നതില്‍ 243 ഒഴിവുകള്‍ കേരളത്തിലാണ്.

നാഷണല്‍ അപ്രന്റിസ് ട്രെയിനിങ് സ്‌കീം (NATS) മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് www.nats.education.gov.in വഴി രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 12 വരെയാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണല്‍ അപ്രന്റിസ് ട്രെയിനിങ് സ്‌കീമില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികള്‍ കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.canarabank.com) “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിയമനം ഒരു വർഷത്തേക്കാണ്.

ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദവും പ്രാദേശിക ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യതയായി പറയുന്നത്. 20 വയസിനും 28 വയസിനും ഇടയില്‍ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല. അക്കാദമിക് മാർക്കുകളുടെ അടിസ്ഥാനത്തില്‍ മെറിറ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുക. പ്രാദേശിക ഭാഷ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.