play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ദമ്പതിമാരുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി: പ്രധാന പ്രതിയായ ആർപ്പൂക്കര സ്വദേശി പൊലീസ് പിടിയിൽ; മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് കണ്ടത് ആയിരത്തോളം അശ്ലീല വീഡിയോകൾ, വീഡിയോ ഷെയർ ചെയ്തവരും നിരീക്ഷണത്തിൽ

കോട്ടയം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ദമ്പതിമാരുടെ കിടപ്പറ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി: പ്രധാന പ്രതിയായ ആർപ്പൂക്കര സ്വദേശി പൊലീസ് പിടിയിൽ; മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ് കണ്ടത് ആയിരത്തോളം അശ്ലീല വീഡിയോകൾ, വീഡിയോ ഷെയർ ചെയ്തവരും നിരീക്ഷണത്തിൽ

എ.കെ ജനാർദനൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങൾ വീടിന്റെ പാരപ്പെറ്റിൽ കയറിയിരുന്ന് മൊബൈൽ ക്യാമറയിൽ പകർത്തിയ കേസിൽ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. ആർപ്പൂക്കര മുതിരക്കാലായിൽ ടി.എൻ രാജുവിന്റെ മകൻ എം.ആർ രോഹിത്തിനെ(23)യാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ആർപ്പൂക്കര സ്വദേശി അൻസിൽ (26)റിമാൻഡിലാണ്. ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലുണ്ടായിരുന്നത് ആയിരത്തിലേറെ അശ്ലീല വീഡിയോകളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. വീഡിയോ ഷെയർ ചെയ്തവരെ  പൊലീസ് നിരീക്ഷിച്ചു വരികയാണ്.


ഫെബ്രുവരി 20 നു രാത്രി പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറുടെ കിടപ്പറ ദൃശ്യങ്ങളാണ് പ്രതി വീടിന്റെ പാരപ്പെറ്റിൽ കയറിയിരുന്ന് പകർത്തിയത്. വീടിന്റെ പാരപ്പെറ്റിനുള്ളിലൂടെ മൊബൈൽ ഫോൺ മുറിയ്ക്കുള്ളിലേയ്ക്കു കയറ്റിയ ശേഷം ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ അടക്കം പ്രതികൾ ക്യാമറയിൽ പകർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ പാരപ്പെറ്റിനുള്ളിൽ മൊബൈൽ ഫോൺ ക്യാമറയും, കയ്യും കണ്ട യുവതി ബഹളം വച്ചു. ഇതോടെ പ്രതികൾ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിരക്ഷപെടുകയായിരുന്നു. അൽപ സമയത്തിനു ശേഷം വീട്ടിൽ ബഹളം കേട്ടതായി പറഞ്ഞ് പ്രതികൾ വീട്ടിലേയ്ക്കു കയറിയെത്തി. ഇയാളുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ കണ്ട യുവതി, ഇത് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു.

പൊലീസ് കേസെടുത്തതോടെ രണ്ടു പ്രതികളും ഒളിവിൽ പോയി. അഞ്ചു ദിവസത്തിനു ശേഷം കേസിലെ രണ്ടാം പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഇതേ തുടർന്നാണ് ഒന്നാം പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയത്. തുടർന്നു കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്തു വച്ചു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിനഗർ എസ്.ഐ കെ.ദീപക്, പ്രൊബേഷൻ എസ്.ഐ പ്രദീപ്, എസ്.ഐമാരായ സജി എം.പി, സജിമോൻ, തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.