play-sharp-fill
പെട്രോൾ ഡീസൽ വില വർദ്ധനവ്: കേരളത്തിലെ വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കും; തീരുവ വർദ്ധനവിലൂടെ ലഭിക്കുന്ന അധിക തുക കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വേണ്ടെന്നു വയ്ക്കണം: സിക്കി

പെട്രോൾ ഡീസൽ വില വർദ്ധനവ്: കേരളത്തിലെ വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കും; തീരുവ വർദ്ധനവിലൂടെ ലഭിക്കുന്ന അധിക തുക കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വേണ്ടെന്നു വയ്ക്കണം: സിക്കി

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യാന്തര വിപണിയിൽ കൂഡ് ഓയിൽ വില ഏറ്റവും കുറവും കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ പെട്രോളിനും – ഡീസലിനും ഏർപ്പെടുത്തിയ  അധിക നികുതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് അഭ്യർത്ഥിച്ചു. ഇത് കൂടാതെ കൊറോണ ഭീതിയിൽ രാജ്യത്തെ വ്യവസായം അടക്കമുള്ള സമസ്ത മേഖലകളും സ്തംഭനാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് പിൻവലിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര സർക്കാരിനോടു സിക്കി അഭ്യർത്ഥിച്ചു.


കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില വർദ്ധനവിനു വഴി വെച്ച ഇന്ധന സർചാർജ് ഒഴിവാക്കാൻ തയ്യാറായില്ലെങ്കിൽ , ഇതു വഴി ലഭിക്കുന്ന അധിക തുക വേണ്ടെന്നു വയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നു സിക്കി അഭ്യർത്ഥിച്ചു.  ഈ ആവശ്യം ഉന്നയിച്ച് സിക്കി സംസ്ഥാന ധനകാര്യമന്ത്രിയ്ക്കു നിവേദനവും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രളയവും കൊറോണയും വന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ പരിതാപകരമായിരിക്കുകയാണ്. കൊറോണക്കാലത്തുണ്ടായ തിരിച്ചടിയിൽ നിന്നും സംസ്ഥാനത്തെ വ്യവസായികൾ കരകയറാൻ മാസങ്ങൾ തന്നെ വേണ്ടി വന്നേയ്ക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചടത്തോളം ഈ സാഹചര്യത്തിൽ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് താങ്ങാനാവുന്നതല്ല. ഇത് മനസിലാക്കി സംസ്ഥാന സർക്കാർ കൃത്യമായി ഇടപെട്ട്, ഇന്ധന വിലയുടെ നികുതി വർദ്ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കാൻ തയ്യാറാകണമെന്നും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സർക്കാരിനോടു ആവശ്യപ്പെട്ടു.