
തിരുവനന്തപുരം: ദേവന്റെ സ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും കെ മുരളീധരൻ.
മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകിയാണ് അനുനയിപ്പിച്ചത്.
ശബരിമല സ്വർണകൊളളയിൽ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ തുടർഅന്വേഷണം വേണ്ടിവരുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വത്തിൽ നിന്നും ഭഗവാൻ്റെ സ്വത്ത് കട്ടെടുക്കാൻ അനുവദിക്കില്ല.
മുഖ്യമന്ത്രി നൽകുമെന്ന് പറഞ്ഞ വകുപ്പ് തന്നെ നൽകിയെന്നും മറ്റ് വകുപ്പുകൾ സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ റിപ്പോർട്ടുകളാണെന്നുമാണ് കെ മുരളീധരൻ വിശദമാക്കുന്നത്.
ശബരിമല സ്വർണകൊളളയിൽ തുടർ അന്വേഷത്തിനൊരുങ്ങുകയാണ് വി ഡി സർക്കാരെന്ന സൂചനയാണ് കെ മുരളീധരൻ നൽകുന്നത്.
കാസർഗോഡ്, കോഴിക്കോട്,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്ന് മന്ത്രിമാരില്ല.
വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്.
വി ഡി സതീശൻ മന്ത്രിസഭയിൽ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ കെ സി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്







