Spread the love

കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി.

video
play-sharp-fill

ഷോക്കേറ്റ് ഇലക്‌ട്രീഷ്യൻ മരിച്ചു.
കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം.

വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിന്റെയും അന്നമ്മയുടെയും മകൻ 50കാരനായ ബിജോ ജോർജ് ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടില്‍ മാങ്ങ പറിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുതോട്ടി അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടിയതോടെ ഷോക്കേറ്റ ബിജോയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ഷിസി ചാരുപ്ലാക്കല്‍ (തിരുവമ്പാടി). മക്കള്‍: ഇവാൻസ്, എവ്ലിൻ. സംസ്കാരം പിന്നീട്