
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂര്‍ തോട്ടടയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പുലര്‍ച്ചെ 12.45 ഓടെ മംഗലാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസ് തലശ്ശേരിയില്‍ നിന്നും മീന്‍ കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ ബസ് തലകീഴായി മറിഞ്ഞുവെന്നും നാട്ടുകാര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുക്കേറ്റവരെ കണ്ണൂരിലെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂര്‍–തോട്ടട റൂട്ടില്‍ പുലര്‍ച്ചെ 2.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.
ബസിന്റെ എമര്‍ജന്‍സി ഡോര്‍ ലോക്ക് ആയിരുന്നെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വലിയ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നും ഒരാള്‍ കുടുങ്ങിക്കിടന്നതിനാല്‍ രക്ഷിക്കാനായില്ലെന്നും ദൃക്സാക്ഷി വ്യക്തമാക്കി.







