റിസോർട്ടിൽ ഭാര്യ ഗര്‍ഭിണിയായതിന്‍റെ ആഘോഷം; എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മറ്റൊരു ഭാര്യയും എത്തിയത്തോടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്; പിന്നീട് സംഭവിച്ചത്…..!
സ്വന്തം ലേഖിക
കണ്ണൂര്‍: രണ്ടാം ഭാര്യ ഗര്‍ഭിണിയായതിന്‍റെ ആഘോഷം റിസോര്‍ട്ടില്‍ നടക്കുന്നതിനിടെ ആദ്യ ഭാര്യ എത്തിയത് സംഘര്‍ഷത്തിനിടയാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് 12.30ന് പയ്യാമ്പലത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണു സംഭവം. ഭാര്യ ഗര്‍ഭിണിയായതിന്‍റെ ആഘോഷച്ചടങ്ങ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പെരുവളത്ത്പറമ്പ് സ്വദേശിയായ യുവാവു നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ആയിപ്പുഴ സ്വദേശിനിയായ ആദ്യ ഭാര്യ സ്ഥലത്തെത്തുകയും ഭര്‍ത്താവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തത്. ആദ്യഭാര്യയുടെ കൂടെയുണ്ടായിരുന്നവരും ആഘോഷത്തിന് എത്തിച്ചേര്‍ന്നവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.
തുടര്‍ന്ന് റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും പരാതിയില്‍ കേസെടുത്തു.
Third Eye News Live
0