വെടിയുണ്ടകൾക്ക് നേരെ വിരിമാറ് കാട്ടേണ്ടിവരും..! കല്യാണപ്പന്തലിൽ ജയരാജന് ജയ് വിളി; അന്തം വിട്ട് വധു

വെടിയുണ്ടകൾക്ക് നേരെ വിരിമാറ് കാട്ടേണ്ടിവരും..! കല്യാണപ്പന്തലിൽ ജയരാജന് ജയ് വിളി; അന്തം വിട്ട് വധു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: വെടിയുണ്ടകൾക്കു നേരെ വിരിമാറ് കാട്ടേണ്ടി വരുമെന്ന് അന്ന് പ്രഭാകരൻ പറഞ്ഞപ്പോൾ നമ്മളെല്ലാം പുച്ഛിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് ആവേശം തലയിൽ കയറിയപ്പോൾ കല്യാണപ്പന്തലിൽ നിന്നും വധുവിനൊപ്പം നടന്നു വന്ന വരൻ മുദ്രാവാക്യം വിളിച്ചപ്പോൾ പ്രഭാകരൻ പോലും ഞെട്ടിവിറച്ചു. സന്ദേശം സിനിമയിലെ പ്രഭാകരന്റെ പെണ്ണുകാണൽ ചടങ്ങിനെ കല്യാണത്തിന് കൂടിയവർ അപ്പോൾ ഓർത്തുപോയി.
ഒരു കയ്യിൽ മുല്ലപ്പൂമാലയും, മറുകയ്യിൽ വധുവിനെയും പിടിച്ചാണ് വരൻ വടകരയിലെ ഇടത് സ്ഥാനാർത്ഥി പി.ജയരാജന് മുദ്രാവാക്യം വിളിക്കുന്നത്. തെരഞ്ഞെടുപ്പ് തലയ്ക്ക് പിടിച്ച ഒരു നവവരന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പാർട്ടി ജീവാത്മാവും പരമാത്മാവുമാണെന്ന് പറഞ്ഞ പ്രഭാകരനെ അനുസ്മരിപ്പിക്കുന്ന ഈ വിവാഹവിഡിയോ തിരഞ്ഞെടുപ്പ് കാലത്ത് വൈറലാകുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് വധുവുമൊത്ത് കാൽനടയായിട്ടാണ് വരൻ വീട്ടിലേയ്ക്ക് വരുന്നത്. കൂട്ടത്തിൽ സുഹൃത്തുക്കളുമുണ്ട്. വെറുതെ കാൽനടയായിട്ടല്ല വരുന്നത്. വരുന്ന വഴിയിൽ സഖാവ് പി.ജയരാജന് കീ ജയ് വിളിച്ചുകൊണ്ടാണ് വരവ്. മുഷ്ടിചുരുട്ടി സഖാവ് പി.ജെ ജയ് എന്ന് വിളിച്ച് മുന്നിൽ നടക്കുന്നത് വരൻ തന്നെയാണ്. നവവരന്റെ വേഷമണിഞ്ഞ് ഒരു കയ്യിൽ പൂമാലയുമേന്തിയാണ് ഈ മുദ്രാവാക്യം വിളി. ഇതെല്ലാം കണ്ട് വധു ആകെ അന്ധാളിച്ചാണ് ഒപ്പം നടക്കുന്നതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group