video
play-sharp-fill

കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ പുതിയ രോഗം പടരുന്നു ; ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗം ബാധിച്ചത് ആറായിരത്തിലേറെ പേർക്ക് : മാറാവ്യാധിയായി തുടർന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ പുതിയ രോഗം പടരുന്നു ; ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗം ബാധിച്ചത് ആറായിരത്തിലേറെ പേർക്ക് : മാറാവ്യാധിയായി തുടർന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് ലോകത്താകമാനം താണ്ഡവമാടുമ്പോൾ ചൈനയിൽ നിന്നു തന്നെ വീണ്ടും പുതിയ രോഗം പൊട്ടിപ്പുറപ്പെടുന്നു.

കോവിഡിന് പിന്നാലെ ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗമാണ് ചൈനയിൽ ആറായിരത്തിലേറെ പേർക്ക് ബാധിച്ചിരിക്കുന്നത്. 55,725 പേരിൽ നടത്തിയ പരിശോധനയിലാണ് 6620 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിനാലാണ് മനുഷ്യരിലേക്ക് ബ്രൂസെല്ലോസിസ് ബാധിക്കുന്നത്.ഇതിനുപുറമെ മൃഗങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാൻ സാധ്യതയുണ്ട്.

ബ്രൂസെല്ലോസിസ് ഒരു മാറാവ്യാധിയായി തുടർന്നേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിപ്പ് നൽകിയിട്ടുണ്ട്. ചൈന അനിമൽ ഹസ്ബൻഡറി ഇൻഡസ്ട്രിസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബയോഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഈ രോഗം ഉത്ഭവിച്ചതെന്ന് ലാൻഷോയു ആരോഗ്യ കമ്മിഷൻ പറഞ്ഞു.എന്നാൽ ബ്രൂസെല്ലോസിസിന് വാക്‌സിൻ കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ നവംബറിൽ ചൈന ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വൈറസ് ലോക ജനതയെ തന്നെ കഷ്ടത്തിലാഴ്ത്തിയിരുന്നു. ചൈനയുടെ നിരുത്തരവാദപരമായ നടപടിയാണ് വൈറസ് ലോകം മുഴുവൻ പടരാൻ കാരണമെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങൾ ചൈനയ്‌ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

ഇതിനിടെയാണ് ചൈനയിൽ പുതിയ രോഗം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

 

 

Tags :