ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ
വില്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി അറസ്റ്റില്‍. ആസാം നാഗണ്‍ സ്വദേശി സദ്ദാം ഹുസൈനെ(30)യാണ് കുറ്റിപ്പുറം എക്സൈസ് അറസ്റ്റ് ചെയ്തത്.ഗ്രാം ബ്രൗണ്‍ ഷുഗറുമായാണ് ഇയാള്‍ പിടിയിലായത്. വളാഞ്ചേരി ഭാഗങ്ങളില്‍ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. വളാഞ്ചേരി കാവുമ്ബുറം അമ്ബലപറമ്ബ് വച്ചാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിഖും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Third Eye News Live
0