
സ്വന്തം ലേഖകൻ
കൊല്ലം: ബസിന്റെ ചവിട്ടുപടിയില്‍നിന്ന് യാത്രചെയ്യുന്നത് ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്കിടിച്ചു തകര്‍ത്ത യുവാവിനെ ഇരവിപുരം പൊലീസ് പിടികൂടി. മേവറം പാലവിള പുത്തന്‍വീട്ടില്‍ ആസിഫാ(21)ണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ പഴയാറ്റിന്‍കുഴിയിലായിരുന്നു സംഭവം. തട്ടാമല സ്വദേശി ഇര്‍ഷാദിനെയാണ് ആക്രമിച്ചത്. ബസില്‍നിന്ന് ഇറങ്ങാന്‍ പ്രയാസപ്പെട്ടതോടെ ഇര്‍ഷാദ് ചവിട്ടുപടിയില്‍നിന്നു മാറിനില്‍ക്കാന്‍ ആസിഫിനോട് ആവശ്യപ്പെട്ടു. പ്രകോപിതനായ ആസിഫ് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയില്‍ കിടന്ന ഇടിവള ഉപയോഗിച്ചാണ് പരിക്കേല്‍പ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂക്കിലും മുഖത്തും സാരമായ പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരവിപുരം പൊലീസാണ് ആസിഫിനെ പിടികൂടിയത്.







