
പാലക്കാട്: ചികിത്സാപ്പിഴവ് കാരണം കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെ ധനസഹായം കൈമാറി.
വനിതാ ശിശു വികസന വകുപ്പ് വഴി നല്‍കിവന്ന സഹായം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തില്‍ ഇടപെട്ടിരുന്നു.
തുടർന്ന് മുടക്കംവന്ന സഹായം എത്രയും വേഗം നല്‍കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുടിശിക വന്ന മൂന്ന് മാസത്തെ ആകെത്തുക 12,000 രൂപ കുടുംബത്തിന്റെ അക്കൗണ്ടില്‍ ഇന്ന് ലഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ മാസത്തെ ധനസഹായം ഉടൻ വിനോദിനിക്ക് ലഭ്യമാക്കും. ധനസഹായം തുടർന്നുള്ള മാസങ്ങളില്‍ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.







