
ന്യൂയോർക്ക്: ഫ്രഞ്ച് പട ഇന്നിറങ്ങും. ഗ്രൂപ് ഐയിൽ സെനഗൽ ആണ് ഫ്രാൻസിന്റെ എതിരാളികൾ.
ലോകകപ്പിൽ സെനഗലുമായി വീണ്ടുമൊരു മത്സരം വരുമ്പോൾ 2002 ലെ ലോകകപ്പ് മത്സരമായിരിക്കും ഓരോ ഫുട്ബോൾ ആരാധകനും ഓർമ്മയിലേക്ക് ആദ്യമെത്തുന്നത്.
1998 ലെ ലോകചാമ്പ്യാന്മാരായി എത്തിയ ഫ്രാൻസിനെ ഒരു ഗോളിനാണ് അന്ന് സെനഗൽ അട്ടിമറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ ആത്മവിശ്വാസത്തിൽ കൂടിയാവും ഇന്ന് സെനഗൽ കളത്തിലിറങ്ങുക.
1998 ലെയും, 2018 ലെയും ലോകകപ്പ് വിജയം ആവർത്തിക്കാൻ തന്നെയാണ് ഇത്തവണ ഫ്രാൻസ് ഒരുങ്ങിയിറങ്ങുന്നത്.
2022 ൽ ഫൈനലിൽ ഏറ്റ തോൽവിയുടെ ക്ഷീണം മറക്കാൻ തന്നെയാണ് ഇത്തവണ ദിദിയർ ദേഷോംസും കുട്ടികളും ഇനാഗുന്നത്.
ലോകകപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുമായാണ് ഫ്രാൻസ് ഇറങ്ങുന്നത്.
യോഗ്യത മത്സരങ്ങളിൽ ആരാണെന്നത്തിൽ അഞ്ചും ജയിച്ച ഫ്രാൻസ് ഒരു സമനില മാത്രമാണ് വഴങ്ങിയത്.
ആറ് മത്സരങ്ങളിൽ നിന്നും പതിനാറ് ഗോളുകളാണ് ഫ്രാൻസ് യോഗ്യത റൗണ്ടിൽ നേടിയത്.







