Spread the love

കാസർകോട്: ഇടുക്കി, കാസർകോട് ജില്ലാ കോടതികളിൽ ചാവേർ ബോബ് പൊട്ടിത്തെറിക്കുമെന്ന് ഇ-മെയിലിടെ ഭീഷണി.

video
play-sharp-fill

തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടി.എൽ.ഒ) എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം. ഇതേ വിലാസത്തിൽ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മെയിലിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.

മുഹമ്മദ് അസ്ലം വിക്രം എന്ന പേരും മെയിലിൽ നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.15ന് സ്‌ഫോടനമുണ്ടാകുമെന്നാണ് ഭീഷണി. മൂന്ന് ആർഡിഎക്‌സുമായി ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group