Spread the love

ഡല്‍ഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് വിദ്യാർഥികളുടെ ആത്മഹത്യാ നിരക്കും ഉയരുന്നു.

video
play-sharp-fill

പുനഃപരീക്ഷയിലെ സമ്മർദം താങ്ങാനാവാതെ രാജ്യത്ത് ഇതുവരെ അഞ്ച് വിദ്യാർഥികളാണ് ജീവനൊടുക്കിയത്. 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പരീക്ഷാ സമ്മർദങ്ങളെ തുടർന്ന് 1,39,061 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.

നീറ്റ് പരീക്ഷ ക്രമക്കേടിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലാണ് പരീക്ഷാർഥികള്‍. മെയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയതോടെ മാനസിക സമ്മർദം മൂലം അഞ്ച് വിദ്യാർഥികളാണ് ഇതുവരെ ആത്മഹത്യാ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടക കലബുറഗിയിലെ ഭാഗ്യശ്രീ ഇന്നലെയാണ് ജീവനൊടുക്കിയത്. പ്ലസ് ടു പരീക്ഷയില്‍ 92 ശതമാനം മാർക്ക് നേടിയ ഭാഗ്യശ്രീ മാനസികസമ്മർദത്തില്‍ ആയിരുന്നെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.

രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും രണ്ടാഴ്ചയ്ക്കിടെ നാല് വിദ്യാർഥികള്‍ മാനസിക സമ്മർദം താങ്ങാനാവാതെ ജീവനോടുക്കി. രാജസ്ഥാനില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 29 വിദ്യാർഥികളാണ് വിവിധ പരീക്ഷാ സമ്മർദം മൂലം ആത്മഹത്യ ചെയ്തത്.

2017 മുതല്‍ ഇതുവരെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മാത്രം 20-ലധികം വിദ്യാർഥികള്‍ ജീവനൊടുക്കിയതായാണ് റിപ്പോർട്ട്. 2024-ല്‍ എൻസിആർബി പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയിലാകെ 1,03,961 വിദ്യാർഥികള്‍ വിവിധ പഠന- പരീക്ഷാ സമ്മർദങ്ങള്‍ മൂലം ജീവനൊടുക്കിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ വിദ്യാർഥികളുടെ ആത്മഹത്യാ നിരക്കില്‍ 64% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന് പുറമേ കോച്ചിങ് സെന്ററുകളില്‍ നിന്നുള്ള മാനസിക സമ്മർദവും വിദ്യാർഥികളെ അലട്ടുന്നതാണ് വിവരം.