
ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു
തൃശ്ശൂർ : ആലത്തൂർ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ട് നശിപ്പിച്ചു.
കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചു.
ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എൽഡിഎഫ് ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0