play-sharp-fill
ലോക രക്തദാതാ ദിനാചരണം; വെബിനാറും രക്തദാന ക്യാമ്പും ജൂൺ 17 വ്യാഴാഴ്ച; എല്ലാം ജില്ലാ കളക്‌റുടെ പേജിൽ തത്സമയം

ലോക രക്തദാതാ ദിനാചരണം; വെബിനാറും രക്തദാന ക്യാമ്പും ജൂൺ 17 വ്യാഴാഴ്ച; എല്ലാം ജില്ലാ കളക്‌റുടെ പേജിൽ തത്സമയം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക രക്തദാതാ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഇന്ന്(ജൂൺ 17) വെബിനാർ, രക്തദാതാക്കളെ ആദരിക്കൽ, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.

രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം. ശസ്ത്രക്രിയ, പ്രസവം, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സ തുടങ്ങിയവയ്ക്ക് രക്തം ആവശ്യമായി വരുമ്പോൾ ലഭ്യമാക്കാൻ സന്നദ്ധ രക്തദാനം അനിവാര്യമാണ്. ജില്ലയിൽ ഒരു വർഷം 20000 യൂണിറ്റ് രക്തം ആവശ്യമുണ്ടെന്നാണ് കണക്ക്. 18 വയസുമുതൽ മൂന്നു മാസത്തിലൊരിക്കൽ രക്തബാങ്കിലെത്തി രക്തം നൽകുന്ന ശീലം യുവജനങ്ങളിൽ വളർത്തിയെടുക്കുന്നതിലൂടെ ലഭ്യത ഉറപ്പുവരുത്താനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിൽ ഇന്നു രാവിലെ 10നു നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 പേർ രക്തംനൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ജില്ലയിൽ കൂടുതൽ തവണ രക്തം ദാനം ചെയ്തവരെ ആദരിക്കും.

ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, പാലാ ബ്ലഡ് ഫോറം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോട്ടയം സേക്രഡ് ഹാർട്ട് മെഡിക്കൽ സെന്ററിലെ ബ്ലഡ് മൊബൈൽ വാനിലാണ് രക്തദാനം നടക്കുക.

വൈകുന്നേരം ആറിന് നടക്കുന്ന വെബിനാറിൽ വിവിധ കോളജുകളിലെ 100 നാഷണൽ സർവീസ് സ്‌കീം വോളണ്ടീയർമാർ പങ്കെടുക്കും. ജില്ലാ കളക്ടർ എം അഞ്ജന ഉദ്ഘാടനം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ ചിത്ര ജെയിംസ് വെബിനാർ നയിക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ എന്നിവർ പങ്കെടുക്കും. വെബിനാറിന്റെ ലൈവ് ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിൽ(kottayamcollector) ലഭ്യമാകും.