video
play-sharp-fill

ജനകീയ രക്തദാനസേന രക്തദാന ദിനാചരണം നടത്തി

ജനകീയ രക്തദാനസേന രക്തദാന ദിനാചരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :ജനകീയ രക്തദാനസേന (പി.ബി.ഡി.എ)യുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ലോക രക്തദാന ദിനത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി അൻപതിൽ പരം ആളുകളെ ഉൾപ്പെടുത്തി നടത്തിയ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപെട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ രക്തം ദാനം നൽകി നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദക്ഷിണ മേഖല കോർഡിനേറ്റർ നെജീബ് കാഞ്ഞിരപ്പള്ളി, കോർഡിനേറ്റർമാരായ വർഗീസ് ജോൺ,അനസ് താഴത്തങ്ങാടി. പ്രിൻസ് മാത്യു, ജോസ്‌ എരുമേലി, സന്തോഷ്‌ പാല,എന്നിവർ രക്ത ദാനത്തിനു നേതൃത്വം നൽകി.

മെഡിക്കൽ കോളേജിൽ മാത്രം ഇന്നത്തെയും കൂടി എൺപതു തവണ ബ്ലഡ് ദാനം നൽകിയ ജനകീയ രക്തദാന സേനയുടെ കോട്ടയം ജില്ലാ കോഡിനേറ്റർ വർഗീസ് ജോണിനെ ആദരിച്ചു.

ഈ കൊറോണ കാലഘട്ടത്തിൽ ജനകീയ രക്തദാന സേനയ്ക്ക് സഹായ സഹകരണങ്ങൾ ചെയ്തു തരികയും സുത്യർഹമായ സേവനം കാഴ്ച വെക്കുകയും ചെയ്ത ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോക്ടർ സുമ, ഡോക്ടർ ചിത്ര ജയിംസ്, ഡോക്ടർ കല വി എൽ, കൗൺസിലർ അനൂപ് പി ജെ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ജനകീയ രക്ത ദാന സേനയുട മൊമെന്റോ നൽകി ആദരിച്ചു.