Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: മുണ്ടക്കയത്ത് അയൽവാസിയായ യുവാവ് ലഹരിയുടെ മൂർദ്ധന്യത്തിൽ ചുമട്ട് തൊഴിലാളിയെ കരിങ്കല്ലിന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുൻപ് കോട്ടയത്ത് വീണ്ടും ക്രൂരമായ കൊലപാതകം..! സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നു, യുവാവിനെ സഹോദരൻ അതി ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അനുജന്റെ അടിയേറ്റ ജ്യേഷ്ഠനാണ് മരിച്ചത്. മേട്ടുംപാറ പാറയിൽ രമേശനാ(37)ണു സഹോദരൻ സതീശന്റെ അക്രമണത്തിൽ മരിച്ചത്. മൂർച്ചയുള്ള ആയുധം കൊണ്ടുള്ള അടിയേറ്റു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രമേശനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ ഇവരുടെ വീട്ടിൽ വച്ചാണ് സംഭവം.ഇരുവരും തമ്മിലുള്ള വക്കേറ്റത്തിനിടയിൽ മുറ്റത്ത് കിടന്ന മുർച്ചയേറിയ ടിൻ ഷീറ്റ് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് രക്തത്തിൽ കുളിച്ച് കിടന്ന രമേശനെ കടുത്തുരുത്തി പോലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

പിന്നീട് വീട്ടിൽ ഒളിച്ചിരുന്ന സതീശനെ കടുത്തുരുത്തി എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണെന്ന് കടുത്തുരുത്തി പോലീസ് പറഞ്ഞു.