
കോട്ടയം: സംസ്ഥാനത്ത്ഇന്ധനവിലയും വാഹനച്ചെലവുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷാ നിരക്കുകൾ കാലോചിതമായി പുതുക്കി നിശ്ചയിക്കാൻ സർക്കാർ അടിയന്തരമായി
ഇടപെടണമെന്ന് എ.എസ്.കെ ഓട്ടോ സ്നേഹ കൂട്ടായ്മ (ഓൾ കേരള ഓട്ടോറിക്ഷ തൊഴിലാളി സംഘടന) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘടനയുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേരള നിയമസഭാ സ്പീക്കർക്ക് സമർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022-ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ നിരക്ക് വർദ്ധിപ്പിച്ചത്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ സ്പെയർ പാർട്സ്, ഇന്ധനം, ഇൻഷുറൻസ്, പുതുതായി വർദ്ധിപ്പിച്ച ഫിറ്റ്നസ് ചാർജ്ജ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പ്രവർത്തനച്ചെലവിലും നിത്യോപയോഗ സാധനങ്ങളുടെ വിലയിലും 50 മുതൽ 100 ശതമാനം വരെയാണ് വർദ്ധനവുണ്ടായിട്ടുള്ളത്.
പൊതുവിപണിയിലെ വിലക്കയറ്റത്തിനനുസരിച്ച് മറ്റ് ആനുകൂല്യങ്ങളോ ബോണസോ ലഭിക്കാത്ത ഈ മേഖലയിലെ തൊഴിലാളികൾ നിലവിൽ കടുത്ത പട്ടിണിയിലേക്കും കടക്കെണിയിലേക്കുമാണ് നീങ്ങുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
മിനിമം ചാർജ്ജ് ഉയർത്തുക, നിലവിലുള്ള ഒന്നര കിലോമീറ്ററിന് 30 രൂപ എന്നത് 40 രൂപയായി അടിയന്തിരമായി വർദ്ധിപ്പിക്കുക,
കിലോമീറ്റർ നിരക്ക് പുതുക്കുക,മിനിമം ചാർജ്ജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 15 രൂപ എന്നത് 20 രൂപയായി നിശ്ചയിക്കുക,
അശാസ്ത്രീയ നിയമങ്ങൾ ഒഴിവാക്കുക, നിലവിലെ ഉത്തരവിലുള്ള ‘മീറ്ററും പകുതിയും’ (50% അധികം) എന്ന അപ്രായോഗിക വ്യവസ്ഥ പൂർണ്ണമായും ഒഴിവാക്കുക,റിട്ടേൺ ചാർജ്ജ് നിയമവിധേയമാക്കുക
ടൗൺ പരിധി നിശ്ചയിച്ച്, അതിന് പുറത്തേക്കും ഉൾപ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്ന ഓട്ടോകൾക്ക് മടക്കയാത്രക്കാരെ ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ നിയമപരമായ ‘റിട്ടേൺ ചാർജ്ജ്’ ഈടാക്കാൻ അനുവാദം നൽകുക. ഹൈക്കോടതി ഉത്തരവ് പ്രകാരം പെർമിറ്റ് ഉള്ള സ്ഥലത്തല്ലാതെ മറ്റ് സ്ഥലങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുവാദമില്ലാത്തതിനാൽ റിട്ടേൺ ചാർജ്ജ് തികച്ചും ന്യായമാണ്).
വെയിറ്റിംഗ് ചാർജ്ജ് പരിഷ്കരിക്കുക: നിലവിലുള്ള 15 മിനിറ്റിന് 10 രൂപ എന്നത് കാലോചിതമായി പരിഷ്കരിച്ച് 25 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ നിർദ്ദേശം നടക്കുന്ന നിവേദനമാണ് സമർപ്പിച്ചത്.1







