
84 ലെ സിഖ് കൂട്ടക്കൊലയ്ക്ക് രാജീവ് ഗാന്ധി നേരിട്ട് നിർദേശം നൽകിയെന്ന് ബി.ജെ.പി
സ്വന്തംലേഖകൻ
കോട്ടയം : ‘സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിട്ടുവെന്ന് ആരോപിച്ച് ബി ജെ പി രംഗത്ത്. 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി ജെ പി ട്വീറ്റ് ചെയ്തു. . ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ കര്‍മ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
നേരത്തെ രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്നു വിളിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വിവാദമായിരുന്നു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു മോദി ഇങ്ങിനെ പറഞ്ഞത്. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ മോദിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസവും മോദി രാജീവ് ഗാന്ധിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതിര്‍ത്തി രക്ഷയ്ക്കുള്ള യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്നായിരുന്നു മോദിയുടെ ആരോപണം. ദല്‍ഹിയില്‍ രാംലീല മൈതാനത്തെ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പരാമര്‍ശം.