
തിരുവനന്തപുരം: യുഡിഎഫിനും ഇടതുമുന്നണിക്കും പിന്നാലെ മിഷൻ കേരളയുമായി ബിജെപിയും.
നിയമസഭ തെരഞ്ഞെടുപ്പില്‍ 40 സീറ്റാണ് ലക്ഷ്യം. 15 സീറ്റുകളില്‍ കടുത്ത പോരിനാണ് ബിജെപി തയ്യാറെടുക്കുന്നത്. തൂക്കുസഭ സ്വപ്നം കണ്ട് കറുത്ത കുതിരയാകാൻ ബിജെപി നീക്കം.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് നീക്കം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ബിജെപി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനില്‍ ചേർന്നിരുന്നു. അതില്‍ മിഷൻ കേരളയും ചർച്ചയായി. 40 സീറ്റില്‍ ഫോക്കസ് ചെയ്താണ് ബിജെപി മുന്നോട്ടുപോകുന്നത്.
അതിശക്തമായ മത്സരത്തിന് 15 ഇടത്തെ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കും. എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കാത്ത വിധത്തില്‍ കറുത്ത കുതിരകളാകുക എന്നതാണ് ബിജെപിയുടെ മിഷൻ.







