Spread the love

ഡൽഹി: രാജ്യം സെൻസസ് നടപടികളിലേക്ക് കടക്കുന്നു.

video
play-sharp-fill

സെൻസസ് 2027ന്റെ ആദ്യ ഘട്ടമായ കെട്ടിടങ്ങളുടേയും വീടുകളുടേയും പട്ടിക തയ്യാറാക്കല്‍ ഈ വർഷം ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബർ 30 വരെയുള്ള കാലയളവില്‍ നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന പ്രത്യേക 30 ദിവസത്തെ കാലയളവിലായിരിക്കും നടപടികള്‍ പൂർത്തിയാക്കുക.

ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഒന്നാം ഘട്ടമായ ഭവന പട്ടികപ്പെടുത്തലും ഭവന സെൻസസും 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും. ജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനും ഇത്തവണ അവസരമുണ്ട്. വീടുകളില്‍ നേരിട്ടെത്തിയുള്ള കണക്കെടുപ്പിന് മുൻപായി 15 ദിവസത്തെ സമയം പൗരന്മാർക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താൻ നല്‍കും.