video
play-sharp-fill

ആരോ​ഗ്യമേഖലയിൽ വൻ വീഴ്ച.ഡോക്ടർമാരില്ല, മരുന്നുകളില്ല.ജനങ്ങൾ ദുരിതത്തിൽ; കോട്ടയം ജില്ലാ ജനറൽ ആശുപത്രി കവാടത്തിൽ ബി.ജെ.പി ധർണ്ണ സംഘടിപ്പിച്ചു

ആരോ​ഗ്യമേഖലയിൽ വൻ വീഴ്ച.ഡോക്ടർമാരില്ല, മരുന്നുകളില്ല.ജനങ്ങൾ ദുരിതത്തിൽ; കോട്ടയം ജില്ലാ ജനറൽ ആശുപത്രി കവാടത്തിൽ ബി.ജെ.പി ധർണ്ണ സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആരോഗ്യ മേഘലയിൽ തകർച്ചയെന്നാരോപിച്ച് കോട്ടയം ജില്ലാ ജനറൽ ആശുപത്രി കവാടത്തിൽ ബി.ജെ.പി ധർണ്ണ സംഘടിപ്പിച്ചു രാവിലെ 11 ന് സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്റട്ടറി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

മഴക്കാലമെത്തിയിട്ടും ആശുപത്രികളിൽ ഡോക്ടർമാരോ, ഇതരജീവനക്കാരോ , മരുന്നുകളോ ലഭ്യമല്ലെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിച്ചത്.
ആരോ​ഗ്യമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ നല്കാതെ തങ്ങൾ ഒന്നാം സ്ഥാനത്താണെന്നാണ് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ആരോഗ്യ മേഖലയിൽ സർക്കാർ തീർത്തും പരാജയമാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. ഈ രംഗത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ മേഖലക്ക് സർക്കാർ കുറഞ്ഞ തുകയാണ് നീക്കി വക്കുന്നതെന്നും, കഴിവില്ലാത്ത ആരോഗ്യ മന്ത്രിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അദേഹം കുറ്റപ്പെടുത്തി

ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ , സംസ്ഥാന വ്യക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, സംസ്ഥാന സമിതിയംഗം ബരാധാകൃഷ്ണ മേനോൻ, ജില്ലാ സെക്രറട്ടറി എസ് രതീഷ് , ഡോ ലിജി വിജയകുമാർ തുടങ്ങിയവർ സംസംസാരിച്ചു