play-sharp-fill
ബിജെപി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത; സുരേന്ദ്രൻ തെറിച്ചേക്കും

ബിജെപി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത; സുരേന്ദ്രൻ തെറിച്ചേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉടൻ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന ആർഎസ്എസിന്റെ കടുത്ത നിലപാടിനൊടുവിലാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിയത്. കുമ്മനം രാജശേഖരനെ ഗവർണ്ണറാക്കി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു മുരളീധരപക്ഷവും കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗവും കരുക്കൾ നീക്കിയത്. ഒരു ചർച്ചയും നടത്താതെ കുമ്മനത്തെ ഗവർണ്ണറാക്കിയതിൽ ഉടക്കിയ ആർഎസ്എസ് സുരേന്ദ്രനെ പറ്റില്ലെന്ന് അമിത് ഷായോട് തീർത്ത് പറഞ്ഞതാണ് നിർണ്ണായകമായത്. സംസ്ഥാന പ്രസിഡൻറിന് പിന്നാലെ ഭാരവാഹി പട്ടികയിലും അഴിച്ചുപണി വേണമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. കടുത്ത മുരളീധര പക്ഷക്കാരനും ആർഎസ്എസ് ശക്തമായി എതിർക്കുന്ന കെ. സുരേന്ദ്രനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുമോ എന്നുള്ളതും കുമ്മനത്തെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന ആർഎസ്എസിന്റെ അടുത്ത ആവശ്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്. അടുത്തയാഴ്ചയുള്ള ശ്രീധരൻപിള്ളയുടേയും അമിത് ഷായുടേയും കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഭാരവാഹി പട്ടികയിലെ അന്തിമതീരുമാനം.