മാധ്യമ പ്രവർത്തകൻ ബിപിന്‍ ചന്ദ്രൻ അന്തരിച്ചു ; അസുഖ ബാധിതനായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് മരണം

Spread the love

തിരുവനന്തപുരം : മാധ്യമ പ്രവർത്തകനും സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. മുതിര്‍ന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനാണ്.

video
play-sharp-fill

അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group