play-sharp-fill
കോടിയേരി വീട്ടിൽ അരങ്ങേറുന്നത് നാടകീയതകൾ ; ബിനീഷിന്റെ ഭാര്യയേയും കുട്ടികളെയും ഇ.ഡി തടവിലാക്കിയെന്നും ആരോപണം ;വീടിന് മുൻപിൽ പ്രതിക്ഷേധവുമായി കോടിയേരിയുടെ ഭാര്യാ സഹോദരിയും ബന്ധുക്കളും :എൻഫോഴ്‌സ്‌മെന്റിനെതിരെ പരാതിയുമായി ബിനീഷിന്റെ അമ്മാവൻ

കോടിയേരി വീട്ടിൽ അരങ്ങേറുന്നത് നാടകീയതകൾ ; ബിനീഷിന്റെ ഭാര്യയേയും കുട്ടികളെയും ഇ.ഡി തടവിലാക്കിയെന്നും ആരോപണം ;വീടിന് മുൻപിൽ പ്രതിക്ഷേധവുമായി കോടിയേരിയുടെ ഭാര്യാ സഹോദരിയും ബന്ധുക്കളും :എൻഫോഴ്‌സ്‌മെന്റിനെതിരെ പരാതിയുമായി ബിനീഷിന്റെ അമ്മാവൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കള്ളംപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ റെയ്ഡിന് പിന്നാലെ അരങ്ങേറുന്നത് നാടകീയ രംഗങ്ങളാണ്. റെയ്ഡ് നടക്കുന്നതിനിടയിൽ വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരിയുടെ നേതൃത്വത്തിലാണ് കോടിയേരി വീട്ടിൽ പ്രതിഷേധം അരങ്ങേറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ബീനിഷിന്റെ ഭാര്യ വീട്ടുതടങ്കലിലാണെന്ന് ചൂണ്ടിക്കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൂജപ്പുര പൊലീസിൽ ബിനീഷിന്റെ അമ്മാവൻ പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളെ വീട്ടിനുള്ളിൽ ഇഡി തടഞ്ഞു വച്ചിരിക്കുയാണെന്നാണ് ഉയരുന്ന ആരോപണം ഉയർന്നിരിക്കുന്നത്.

പരിശോധനയ്ക്കായി രാത്രി മുഴുവൻ ഇഡി വീട്ടിൽ തുടർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരെ ബിനീഷിന്റെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ഇതോടെ വിഷയത്തിൽ പൊലീസും ഇടപ്പെട്ടു.

വീടിനുള്ളിലുള്ള ബന്ധുക്കളെ കാണണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കൾ വാക്കേറ്റമുണ്ടായി. അതേസമയം അകത്തേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകാതെ വരികെയായിരുന്നു.

അനുമതി നൽകുന്നതുവരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കൾ പ്രതികരിച്ചു. ‘വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലിൽ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവുമെന്നും കോടിയേരിയുടെ ഭാര്യാ സഹോദരി പറഞ്ഞു.
ത്.

എന്നാൽ ബന്ധുക്കളെ ഇപ്പോൾ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കൾ പറയുന്നു.

ഇ.ഡിക്കൊപ്പം പരിശോധനയ്ക്കായി കർണാടക പൊലീസും സിആർപിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പൂജപ്പുരയിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രിയോടെ റെയ്ഡ് അവസാനിച്ചെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തി മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ വിസമ്മതിക്കുകയായിരുന്നു.

ബിനീഷിന്റെ വീട്ടിൽ നിന്നും പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ക്രെഡിറ്റ് കാർഡ് അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുവച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.

ഇന്ന് രാവിലെ ഭക്ഷണവും വസ്ത്രവുമായെത്തിയ ബന്ധുക്കളെ പോലും കർണാടക പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല. ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ കയർത്തതോടെ സംസ്ഥാന പൊലീസും പറന്നെത്തി. ഇതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇഡി കരുതുന്നു.

മഹസറിൽ ഒപ്പിടുന്നതിലെ തർക്കം കാരണമാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ തുടർന്നത്. ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇ ഡിയുടെ രേഖകളിൽ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ കുടുംബം.