
വാടാനപ്പള്ളി: ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇന്ന് പുലർച്ച മൂന്നരയോടെയായിരുന്നു അപകടം.
എളവള്ളി സ്വദേശി മൊയ്നുദീൻ ജീസ്തി (29) ആണ് മരിച്ചത്. വാടാനപ്പള്ളിയില്‍ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും, എളവള്ളിയില്‍ നിന്ന് അഞ്ചാം കല്ല് വഴി വാടാനപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ടോറസിന് അടിയില്‍പ്പെട്ട ബൈക്ക് യാത്രികനെ നാട്ടുകാരും, കണ്ടശ്ശാംകടവ് ഡി കോഡ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് എങ്ങണ്ടിയൂരിലെ എം ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


