ബൈക്കിന്റെ പിറകില്‍ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലേജ് ഓഫീസര്‍ മരിച്ചു
കൊട്ടാരക്കര: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർക്ക് ദാരുണാന്ത്യം.
വാളകം വില്ലേജ് ഓഫിസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫിസർ കെ.ബി.ബിനു(43) ആണ് മരിച്ചത്.
ഏപ്രില്‍ ആറിന് ഉച്ചയോടെ കൊട്ടാരക്കരയില്‍ ബിനു സഞ്ചരിച്ച ബൈക്കിന്റെ പിറകില്‍ മാരുതി എർട്ടിഗ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കൊട്ടാരക്കര പൊലീസ് പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയവീടിന്റെ പ്രതിഷ്ഠാശുശ്രൂഷ നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഭാര്യ: നവോമി (അധ്യാപിക, കൊട്ടാരക്കര ബോയ്സ് ഹൈസ്കൂള്‍), മകൻ: നഥനയേല്‍ ബിനു.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് കൊട്ടാരക്കര താലൂക്ക് ഓഫിസില്‍ പൊതുദർശനത്തിന് വെക്കും. 11ന് വീട്ടില്‍ കൊണ്ടുവരും. ശുശ്രൂഷക്ക് ശേഷം ഉച്ച 2 മണിക്ക് പനയറ ഐ.പി.സി താബോർ സഭ സെമിത്തേരിയില്‍ സംസ്കാരം നടത്തും.