ശ്രീലത പോയതോടെ ആകെ തകർന്നു , നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ് ; ബിജു നാരായണൻ

ശ്രീലത പോയതോടെ ആകെ തകർന്നു , നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ് ; ബിജു നാരായണൻ

 

വ്യത്യസ്തമായ ആലാപന ശൈലിയുമായി വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗായകരിലൊരാളാണ് ബിജു നാരായണൻ. പത്തുവെളുപ്പിന് എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ബിജു നാരായണൻ സിനിമയിലേക്ക് എത്തുന്നത്. ശ്രീലതയുടെയും
ബിജു നാരായണന്റെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ അടുത്തിടെയായിരുന്നു ശ്രീലത വിടവാങ്ങിയത്. കാൻസർ രോഗമായിരുന്ന ശ്രീലതയുടെ അവസാനസമയത്തെ ആഗ്രഹങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു ബിജു നാരായണൻ.

എന്നാൽ മുൻപൊരിക്കൽ ശ്രീലത പറഞ്ഞ ഒരാഗ്രഹം തനിക്ക് സാധിപ്പിച്ചു കൊടുക്കാനായില്ലെന്നാണ് ബിജു നാരായണൻ ഇപ്പോൾ പറയുന്നത്.

ഏത് ദു:ഖത്തേയും അതിജീവിക്കാൻ സംഗീതത്തിന് കഴിയുമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലരും പറയാറുണ്ട്. എന്നാൽ ഈ സപ്പോർട്ട് കൊണ്ട് താങ്ങാൻ കഴിയുന്നതല്ല അത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണയുണ്ട്. 21 വർഷമായി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. അതിനും 10 വർഷം മുൻപുള്ള ബന്ധമാണ് തങ്ങളുടേതെന്നും ബിജു നാരായണൻ പറയുന്നു. 31 വർഷമായിട്ടുള്ള ബന്ധമാണ്. പ്രീഡിഗ്രിയും ഡിഗ്രിയും ഒരേ ക്ലാസിലായിരുന്നു. അത് കഴിഞ്ഞ് അവൾ എൽഎൽബിക്ക് പോയിരുന്നു. അത് കഴിഞ്ഞ് എം.എയും ഒരുമിച്ചിരുന്നു. അത്രയും വലിയൊരു ബന്ധം പെട്ടെന്നൊരു സുപ്രഭാതത്തിൽ നഷ്ടപ്പെടുന്നത് വലിയ ആഘാതമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷമായി അസുഖാവസ്ഥയിലായിരുന്നു. ഡോക്ടർ തന്നെ അതേക്കുറിച്ച് പറഞ്ഞിരുന്നു. ഇത് മാറില്ല, പിന്നെ പരമാവധി സമയം നീട്ടിക്കിട്ടുകയെന്ന കാര്യം മാത്രമേ ചെയ്യാനാവുള്ളൂയെന്ന് പറഞ്ഞിരുന്നു. മറ്റൊരു പ്രതീക്ഷയും വെക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താനും മക്കളും കുടുംബാംഗങ്ങളുമെല്ലാം ഇതേക്കുറിച്ച് ബോധ്യമുള്ളവരായിരുന്നു.

താൻ നല്ലൊരു അച്ഛനാണോയെന്ന കാര്യത്തിൽ സംശയമുണ്ട്. ശ്രീലത തന്നെയായിരുന്നു മക്കളുടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. പരിപാടികളും റെക്കോർഡിംഗുകളുമൊക്കെയായി താൻ പുറത്തായിരിക്കും. ബന്ധങ്ങൾ നല്ല രീതിയിലുണ്ടെങ്കിലും അവരെല്ലാം അമ്മയോടായിരുന്നു പറയാറുള്ളത്. ആൺകുട്ടികൾക്ക് അമ്മമാരോടാണല്ലോ അടുപ്പം. സൂര്യനായിത്തഴുകിയെന്ന ഗാനം പാടുമ്പോൾ പലപ്പോഴും താൻ പറയാറുണ്ട് , തന്റെ മക്കൾക്ക് അമ്മയോടാണ് കൂടുതൽ അറ്റാച്ച്‌മെന്റ് എന്ന്. നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ് താൻ. അത് വിജയിക്കും എന്നുറപ്പുണ്ട് ബിജു നാരായണൻ പറയുന്നു.