
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിന് തിരിതെളിയാൻ പോകുകയാണ്. സീസണ്‍ ഏഴിന്റെ ഗ്രാന്റ് ഫിനാലെ ഇക്കഴിഞ്ഞ നവംബറിലായിരുന്നു. സീരിയല്‍ താരം അനുമോളാണ് കപ്പ് നേടിയത്. ഏറെ ശ്രദ്ധിക്കപ്പെട്ടൊരു സീസണ്‍ തന്നെയായിരുന്നു ഏഴാം സീസണ്‍.
എന്നാല്‍ പിആറിന്റെ സാന്നിധ്യം മൂലം വിജയി ആരാകുമെന്നതെല്ലാം അമ്പത് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഒട്ടുമിക്ക പ്രേക്ഷകർക്കും പ്രെഡിക്‌ട് ചെയ്യാൻ കഴിഞ്ഞിരുന്നു. സീസണ്‍ എട്ടിന് ഒട്ടനവധി പ്രത്യേകതകളുണ്ടാകും. അതിന്റെ സൂചനകള്‍ നല്‍കി ആദ്യത്തെ പ്രമോ ഷോ ഹോസ്റ്റായ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ പിറന്നാള്‍ ദിനമായ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
മറ്റ് ബിഗ് ബോസ് ഷോകളില്‍ നിന്നും സീസണുകളില്‍ നിന്നും വ്യത്യസ്തമായി എട്ടാം സീസണില്‍ കൂടുതല്‍ സാധാരണക്കാർക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും.മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു പ്രത്യേക ഷോ തന്നെ ഒരുക്കുന്നുണ്ട്. അതാണ് ബിഗ് ബോസ് അഗ്നിപരീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അഗ്നിപരീക്ഷയില്‍ പങ്കെടുത്ത് മികച്ച പ്രകടനത്തിലൂടെ വിജയിക്കുന്നവർക്ക് ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ നരേന്ദ്രനായി വരുമ്പോള്‍ ഞാൻ ഒരു സാധാരണക്കാരനായിരുന്നു. അതുകൊണ്ട് തന്നെ ഒരു സാധാരണക്കാരന്റെ ആശങ്കകളും വിഷമവും എനിക്ക് നന്നായി മനസിലാകും. എന്ന് ലാലേട്ടൻ പ്രോമോ വീഡിയോ യിൽ പറഞ്ഞിരുന്നു.
ബിഗ് ബോസ് മത്സരാർത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പിനായി ഒരു ഷോയിലൂടെ ഒരു മത്സരവേദി തന്നെ ഒരുക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 8 അഗ്നിപരീക്ഷ. അഗ്നിപരീക്ഷ വിജയിച്ച് വരുന്നവർക്ക് ഷോയിലെ പ്രകടന മികവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും എന്നും
പ്രോമോയില്‍ മോഹൻലാല്‍ പറഞ്ഞു . അഞ്ചാമത്തെ സീസണ്‍ മുതലാണ് കോമണേഴ്സിനും ബിഗ് ബോസ് ഷോയിലേക്ക് അവസരം നല്‍കി തുടങ്ങിയത്. ഏഴാം സീസണില്‍ റണ്ണറപ്പായ അനീഷായിരുന്നു കോമണറായി മത്സരിക്കാനെത്തിയ ഏക വ്യക്തി. ആദ്യമായാണ് ഷോയുടെ ചരിത്രത്തില്‍ ഒരു കോമണർ ഗ്രാന്റ് ഫിനാലെ വരെ എത്തുന്നത്. ആ നേട്ടം അനീഷിന് സ്വന്തമായി. ചെറിയ വ്യത്യാസത്തിലാണ് കപ്പ് അനീഷിന് നഷ്ടമായത്.
അതേസമയം അനീഷിന്റെയു വലിയൊരു ആഗ്രഹമായിരുന്നു ഷോയില്‍ കൂടുതല്‍ കോമണേഴ്സ് പങ്കാളികളാകണമെന്നത്. ആ ആഗ്രഹം കൂടിയാണ് നിറവേറാൻ പോകുന്നത്. ഇത്തവണ സീസണ്‍ എത്തരത്തിലാകുമെന്ന് അറിയാനാണ് ബിബി പ്രേക്ഷകരും കാത്തിരിക്കുന്നത്.







