ഭര്‍ത്താവ് മറ്റൊരു സ്‌ത്രീക്കൊപ്പം ഭാര്യയുടെ സ്കൂട്ടറില്‍, റോഡ് കാമറയില്‍ കുടുങ്ങിയതിന് പിന്നാലെ കുടുംബക
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാര്യയുടെ സ്കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു റോഡ് കാമറയില്‍ പതിഞ്ഞതിന് പിന്നാലെ കുടുംബ കലഹം.
ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്‌തതിന് ആര്‍സി ഓണറായ ഭാര്യയ്‌ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാമറയില്‍ പതിഞ്ഞ ചിത്രം അയച്ചു നല്‍കിയതാണ് പൊല്ലാപ്പായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂട്ടറില്‍ ഉണ്ടായിരുന്ന യുവതി ആരാണെന്ന് ചോദിച്ച് ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടു. വഴിയാത്രക്കാരിയാണെന്ന് പറഞ്ഞിട്ടും ഭാര്യ അംഗീകരിച്ചില്ല. ഒടുവില്‍ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി ഭാര്യ കരമന പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.
Third Eye News Live
0
Tags :