Spread the love

ബാങ്കോക്ക്: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന് ഷവോമി മൊബൈലിന്റെ വാര്‍ഷിക പ്ലാറ്റിനം പാര്‍ട്‌ണേഴ്സ് മീറ്റില്‍ ‘ബെസ്റ്റ് സൗത്ത് ഇന്ത്യന്‍ ചാമ്പ്യന്‍’ പുരസ്‌കാരം ലഭിച്ചു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ദക്ഷിണേന്ത്യയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഓക്സിജന്‍ ഗ്രൂപ്പിനെ തേടിയെത്തിയത്.

video
play-sharp-fill

ഷവോമി ഇന്ത്യയുടെ സീനിയര്‍ ഡയറക്ടറും ഹെഡ് ഓഫ് സെയില്‍സുമായ കുനാല്‍ അഗര്‍വാള്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധിന്‍ മാത്തൂര്‍, ഷവോമി ഹെഡ് ഓഫ് ഇന്ത്യ 2 സാജു രത്നം എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഓക്സിജന്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മൊബൈല്‍ പര്‍ച്ചേസ് കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ് ജയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഷവോമി ഫോണുകള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത് ഓക്‌സിജനിലൂടെയായിരുന്നു. മികച്ച വില്‍പ്പന, ബ്രാന്‍ഡുമായുള്ള പങ്കാളിത്തം തുടങ്ങിയവ പരിഗണിച്ചാണ് ഓക്‌സിജന് പുരസ്‌കാരം ലഭിച്ചത്. ഓക്‌സിജന്‍ ഷോറൂമുകളിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ സാങ്കേതിക വിദ്യയിലുള്ള ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍ വലിയ ഓഫറുകളിലാണ് ലഭ്യമാകുന്നത്. വില്‍പ്പനാന്തരം മികച്ച സേവനങ്ങളും ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9020100100

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group