
കോട്ടയം : പുരസ്കാര നേട്ടത്തിൽ റെക്കോർഡിട്ട് നടി ഉർവ്വശ്ശി. 2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേരില്‍ റെക്കോർഡുകള്‍ എഴുതി ചേർക്കുകയാണ് താരം. ഇത്തവണ ഉള്ളൊഴുക്ക് സിനിമയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡ് ഉർവ്വശി സ്വന്തമാക്കിയത്.
ഇത് ആറാം തവണയാണ് ഉർവ്വശിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം എത്തുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള പുരസ്കാം നേടുന്ന നടിയെന്ന് റെക്കോർഡും ഉർവ്വശിയുടെ പേരിലായി. കൂടാതെ അവാർഡ് നേട്ടത്തില്‍ മമ്മുട്ടിക്കും മോഹൻലാലിനും ഒപ്പം എത്തിയിരിക്കുകയാണ് ഉർവ്വശിയും.
മികച്ച നടനുള്ള പുരസ്കാരം മമ്മുട്ടിക്കും മോഹൻലാലിനും ആറ് തവണയാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ അഞ്ച് തവണയാണ് ഉർവ്വശി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവ്വശിയെ തേടിയെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1989ല്‍ മഴവില്‍കാവടി, വർത്തമാനകാലം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോള്‍ 1990-ല്‍ തലയണമന്ത്രത്തിലെ കാഞ്ചനയിലൂടെയും ഭരതം,മുഖചിത്രം,കാക്കതൊള്ളായിരം എന്നീ സിനിമകളിലൂടെ 1991ലും ഉർവ്വശി പുരസ്കാരം നിലനിർത്തി. തുടർച്ചായി മൂന്ന് തവണ മികച്ച നടിക്കുള്ള പുരസ്കാരം നിലനിർത്താനും ഉർവ്വശിക്ക് കഴിഞ്ഞു. 1995ല്‍ കഴകം എന്ന് ചിത്രത്തിലെ പ്രകടനത്തിനും 2006 ല്‍ മധുചന്ദ്രലേഖയിലെ പ്രകടനത്തിനും മികച്ച നടിക്കുള്ള പുരസ്കാരം ഉർവ്വശിയെ തേടിയെത്തി.
കാലത്തിന്റെയും സിനിമയുടെ പെട്ടെന്നുള്ള മാറ്റങ്ങള്‍ അതേ വേഗത്തില്‍ ഉള്‍ക്കൊള്ളാൻ കഴിയുന്നതാണ് ഓരോ സിനിമകളിലും ഉർവ്വശിയുടെ പ്രകടനം. 2006ല്‍ അച്ചുവിന്റെ അമ്മയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും 1994,1995 വർഷങ്ങളില്‍ തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളും ഉർവ്വശിയെ തേടിയെത്തിയിട്ടുണ്ട്.



