
പാലക്കാട് : താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ക്ഷീര കർഷകൻ മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി മഞ്ഞാടി വീട്ടീല്‍ വേലമണി(75) യാണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം.
പെരുങ്കുന്നം ക്ഷീരസംഘത്തിലെ ക്ഷീര കർഷകനാണ്. കാലത്ത് പാല്‍ നല്‍കുന്നതിനായി പോകുന്നതിനിടെയാണ് വഴിയരികിലെ കെ.എസ്.ഇ.ബി. പോസ്റ്റില്‍ നിന്നും താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്‍.
ഭാര്യ: വള്ളിക്കുട്ടി. മക്കള്‍: രാധാകൃഷ്ണൻ, രമേഷ്, പരേതനായ രാജേഷ്, സതീഷ്. മരുമക്കള്‍: ദീപ, കുഞ്ഞിലക്ഷ്മി, രമ്യ, പ്രീത. സഹോദരങ്ങള്‍: പരേതയായ തങ്ക, കണ്ടു, കമലാക്ഷി, വേലായുധൻ, പാർവ്വതി, രാമകൃഷ്ണൻ, കാഞ്ചന, രാജൻ, ചെല്ലമണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


