
ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ, ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലെത്താന്‍ ട്രെയിനുകളില്‍ ജീവന്‍ പണയം വെച്ച് യാത്ര ചെയ്യുന്നു.
ഏപ്രില്‍ 23ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനുകളില്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രെയിനുകളില്‍ കാൽവെയ്ക്കാന്‍ പോലും ഇടമില്ലാത്ത സാഹചര്യമാണ് പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ പലരും ട്രെയിനിന്റെ വാതിലുകളിലും പുറത്ത് തൂങ്ങി നിന്നുമാണ് യാത്ര തുടരുന്നത്. ഇത് വലിയ അപകടസാധ്യതയുണ്ടാക്കുന്ന സാഹചര്യമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടെടുപ്പില്‍ പങ്കെടുക്കാത്ത പക്ഷം പൗരത്വം നഷ്ടപ്പെടുമെന്ന തരത്തിലുള്ള ആശങ്കയും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും തൊഴിലാളികളില്‍ ഭീതിയുണ്ടാക്കുന്നുവെന്നാണ് സൂചന. ഇതാണ് ഇത്തരം അപകടകരമായ യാത്രയ്ക്ക് കാരണമാകുന്നതെന്നും വിലയിരുത്തപ്പെടുന്നു.
ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29ന് നടക്കും.



