
കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് ക്ഷേത്രത്തിൽ സംഘം ചേര്‍ന്ന് മോഷണം. മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് സംഭവം.
പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവന്‍ സ്വര്‍ണ്ണ മാലയാണ് കളവു പോയത്. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ തിരക്കുണ്ടാക്കി മാല മോഷ്ടിച്ചു.നാലുപേര്‍ സംഘമായി ചേര്‍ന്നാണ് മോഷണം നടത്തിയത്.
ഒരാള്‍ മാല പൊട്ടിക്കുമ്പോള്‍ മറ്റ് മൂന്ന് പ്രതികള്‍ അതിന് സൗകര്യം ചെയ്തു നല്‍കി.സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


