video
play-sharp-fill

സംഘർഷമൊഴിയാതെ ബംഗാൾ; വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായതായി റിപ്പോർട്ട്; പ്രതിപക്ഷ ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കയറാൻ അനുവദിക്കാതെ ടിഎംസി

സംഘർഷമൊഴിയാതെ ബംഗാൾ; വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായതായി റിപ്പോർട്ട്; പ്രതിപക്ഷ ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കയറാൻ അനുവദിക്കാതെ ടിഎംസി

Spread the love

സ്വന്തം ലേഖകൻ
കൊൽക്കത്ത: വോട്ടെണ്ണൽ ദിനത്തിൽ ഡയമൗണ്ട് ഹാർബർ വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായതായി റിപ്പോർട്ട്. പ്രതിപക്ഷ ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കത്വ പോലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 63,229 സീറ്റുകളിലേയ്‌ക്കാണ് മത്സരം നടക്കുന്നത്.

രാവിലെ എട്ടു മണിക്ക് ആരംഭിച്ച് വോട്ടെണ്ണലിൽ 21 ഗ്രാമപഞ്ചായത്ത് സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 339 കൗണ്ടിംഗ് കേന്ദ്രങ്ങളിലും പോലീസ് വിന്യാസവുമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണൽ നടക്കുക. മുതിർന്ന ഉദ്യോഗസ്ഥർക്കു മാത്രമാണു കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ഫോൺകോളുകൾ എടുക്കാൻ അനുവാദമുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണൽ ദിനത്തിലും ‘ഡയമണ്ട് ഹാർബർ മോഡൽ’ സജീവമാണ്. വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തെ പറ്റി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ടിഎംസി ഗുണ്ടകൾ ബിജെപിയുടെയും മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളെ വോട്ടെണ്ണൽ ഹാളിൽ പ്രവേശിപ്പിക്കുന്നില്ല.

1-2 കിലോമീറ്റർ അകലെ നിന്ന് പോലും ഏജന്റെുകളെ അവർ തടയുകയാണ്. ഏജന്റുമാരെ ഭീഷണിപ്പെടുത്താൻ ബോംബു സ്‌ഫോടനം നടത്തുകയാണ് അദ്ദേഹം പറഞ്ഞു. സംഘർഷത്തിൽ ഏർപ്പെടുന്നവർക്ക് വലിയ തിരിച്ചടികൾ ലഭിക്കുമെന്നാണ് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.