
കോട്ടയം: മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഉപ്പുമാവ് ഒരു പ്രധാന സ്ഥാനം പിടിച്ചിട്ടുണ്ട്.
ആഴ്ചയില്‍ ഒരിക്കല്‍ വീടുകളില്‍ ഉണ്ടാക്കാറുള്ള ഈ വിഭവം, ചിലപ്പോള്‍ സ്ഥിരം ശൈലിയില്‍ നിന്ന് മാറി ട്രൈ ചെയ്യാൻ ആഗ്രഹം തോന്നാറുണ്ട്. ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള പുതിയ ഒരു ഉപ്പുമാവ് റെസിപ്പി ഇതാണ്, ഇത് കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും, കൂടാതെ തയ്യാറാക്കുകയും എളുപ്പമാണ്.
ആവശ്യമായ സാധനങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവ – 1 കപ്പ്
ബീറ്റ്റൂട്ട് – 1 (ഗ്രേറ്റ് ചെയ്തത്)
സവാള – 1 (ചെറുതായി അരിഞ്ഞത്)
തക്കാളി – 1/2
പച്ചമുളക് – 2
വറ്റല്‍മുളക് – 1
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കടായിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം സവാള, തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് കുറച്ചു നേരം ഇളക്കി അടച്ച് വേവിക്കുക. പിന്നീട് റവ ചേർത്ത് കുറച്ചു നേരം വറുക്കുക. ഇതിലേക്ക് തിളച്ച വെള്ളം ആവശ്യത്തിന് ഒഴിച്ച് നല്‍കുക. ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി യോജിപ്പിച്ച് അടച്ച് വേവിക്കുക.
നന്നായി അടച്ച് തയ്യാറാക്കിയ ബീറ്റ്റൂട്ട് ഉപ്പുമാവ് റെഡി. ഇത് പയറോ പപ്പടമോ പഞ്ചസാരയോ ചേർത്ത് കഴിക്കാവുന്നതാണ്. രുചികരവും ആരോഗ്യകരവുമാണ്.







