Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് എംവിഡി സൊസൈറ്റിയെന്ന പേരിൽ വാഹനങ്ങളുടെ നിയമലംഘനത്തിന് പിഴ അടയ്ക്കാമെന്ന പേരിൽ  പിഴത്തുകകൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു.

video
play-sharp-fill

ഇ ചെല്ലാൻ സ്വയം അടയ്ക്കരുതെന്നാണ് ഈ തട്ടിപ്പുകാർ നിർദ്ദേശം നൽകുന്നത്. പകരം സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ എംവിഡി സൊസൈറ്റി സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ആയിരക്കണക്കിന് ‘മോട്ടോർ വെഹിക്കിൾ ഡോക്യുമെൻ്റ് ഫെസിലിറ്റേഷൻ സെൻ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ഈ സെൻ്ററുകളിൽ നിന്നും മാത്രമേ ഈ ചെല്ലാൻ അടയ്ക്കാവൂ എന്നുമാണ് ഈ തട്ടിപ്പുകാർ പറയുന്നത്.

എന്നാൽ മോട്ടോർ വാഹന വകുപ്പിന് ഇത്തരത്തിൽ എംവിഡി സൊസൈറ്റിയെന്ന പേരിൽ സൊസൈറ്റിയില്ലന്നും ഏജന്റുമാർ മുഖേന പ്രവർത്തിക്കുന്ന ഈ സൊസൈറ്റി ആളുകളെ ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മോട്ടോർ വാഹനവകുപ്പ് തന്നെ മുന്നറിയിപ്പ് നൽകുന്നു.   .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലൂടെ ആളുകളിൽ നിന്നും വാഹനങ്ങളുടെ  നിയമലംഘന പിഴത്തുകകൾ തട്ടിയെടുക്കുകയാണ് ഇവർ . അതിനാൽ തന്നെ ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളെ കരുതിയിരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് വരുന്ന  പിഴത്തുകകൾ മോട്ടോർ വാഹന വകുപ്പിന്റെ യഥാർത്ഥ വെബ്‌സൈറ്റിലൂടെ തന്നെ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും തട്ടിപ്പിൽ വീഴരുതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.